ഉയരെ എന്ന ചിത്രത്തിനു ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെയുടെ ചിത്രീകരണം ചോറ്റാനിക്കരയിൽ ആരംഭിച്ചു. ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബോബി- സഞ്ജയ് ടീമിന്റേതാണ് തിരക്കഥ.
റോണി ഡേവിഡ് രാജ്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഡ്രീം കാച്ചറിന്റെ ബാനറിൽ ടി.ആർ.ഷംസുദ്ദീനാണ് ഈ ചിത്രം നിർമിക്കുന്നത്.
ബോബി- സഞ്ജയ് ടീമിന്റെ കാണെക്കാണെ; ചിത്രീകരണം ആരംഭിച്ചു
04:46 PM Oct 19, 2020 | Deepika.com