സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യവേഷത്തിൽ. "നിഴല്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു.
ലവ് ആക്ഷന്‍ ഡ്രാമ’യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ’നിഴലി’നുണ്ട്. ലാല്‍, സുധീഷ്, ഡോ. റോണി, ദിവ്യപ്രഭ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. ദീപക് ഡി. മേനോൻ ഛായാഗ്രഹണവും സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിയും അരുൺ ലാലുമാണ് എഡിറ്റിംഗ്.
ആന്റോ ജോസഫ് ഫിലിം കമ്പനി, മെയ്ലോഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
പൂര്‍ണമായും എറണാകുളത്ത് ചിത്രീകരിച്ചുന്ന നിഴൽ 45 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.