മലയാള സിനിമയുടെ താരത്തിളക്കങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമ ഏതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ രഞ്ജിത്ത്.
നിഷ്കളങ്കനായ ഒരു തൃശൂർകാരൻ നസ്രാണിയുടേ കഥ പറഞ്ഞ പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് ആണ് മോഹൻലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രം എന്ന് സംവിധായകൻ പറയുന്നു. ആ സിനിമ എടുക്കുന്നതിൽ നിന്നും പലരും തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നതായും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
നരസിംഹം പോലുള്ള സിനിമകൾ എഴുതിയാൽ പോരെയെന്നും തന്നോട് പലരും ചോദിച്ചിട്ടുണ്ടെന്നും എന്നാൽ സംതൃപ്തിയുണ്ടാക്കുന്നത് ചെയ്യണ്ടേയെന്നും രഞ്ജിത്ത് പറഞ്ഞു.
മമ്മൂട്ടി നായകനായി 2010 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്. ചെറമ്മൽ ഈനാശു ഫ്രാൻസിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പ്രിയാമണി നായികായായ ചിത്രത്തിൽ ഖുശ്ബു, സിദ്ദിഖ്, ഇന്നസെന്റ്, മാസ്റ്റർ ഗണപതി, രാമു, ടി.ജി.രവി, ഇടവേള ബാബു, ജയരാജ് വാര്യർ ,ടിനി ടോം, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ഒരു ചിത്രമായിരുന്നു പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്. ആ വർഷം നിരവധി അവാർഡുകളും ചിത്രം നേടിയിരുന്നു.
"ആ മമ്മൂട്ടിച്ചിത്രം ചെയ്തപ്പോൾ എന്നെ പലരും നിരുത്സാഹപ്പെടുത്തി'
05:18 PM Oct 08, 2020 | Deepika.com