രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. കൃഷ്ണഭക്തയായ ഒരു പെണ്‍കുട്ടിയുടെ ജീവിത കഥ പറഞ്ഞ ചിത്രം സൂപ്പർഹിറ്റായി. നന്ദനത്തിൽ അഭിനയിക്കാനായി ആദ്യം പൃഥ്വിരാജിനെ വിളിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.
പൃഥ്വിരാജിനെ ആദ്യം അഭിനയിപ്പിക്കാൻ വിളിച്ച വിവരമറിഞ്ഞ് നായകനല്ല ഇവനെ വില്ലനാക്കിയാൽ ഗംഭീരമാകും എന്ന് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകൻ തന്നോടു പറഞ്ഞതായാണ് രഞ്ജിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.
""രാജുവിനെ അഭിനയിക്കാൻ വിളിച്ച വിവരമറിഞ്ഞപ്പോൾ മലയാളത്തിലെ പ്രമുഖ സംവിധായകൻ എന്നോടുപറഞ്ഞത് നായകനായിട്ടല്ല, ഇവനെ വില്ലനാക്കിയാൽ ഗംഭീരമാകും’’- രഞ്ജിത്ത് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
സംവിധായകന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ’’ബഹുമാനത്തോടെ കാണുന്ന ഞങ്ങളുടെ കുടുംബസുഹൃത്തു കൂടിയായ ആ സംവിധായകൻ പിന്നീട് എന്റെ സിനിമയിൽ അഭിനയിച്ചു’’ -എന്ന് പൃഥ്വിരാജും പിന്നീടൊരിക്കൽ വ്യക്തമാക്കി.
പൃഥ്വിയെ വില്ലനാക്കിയാൽ ഗംഭീരമാകുമെന്ന് ആ സംവിധായകൻ
06:36 PM Oct 07, 2020 | Deepika.com