വേണു നായര്‍ സംവിധാനം ചെയ്ത ജലസമാധി എന്ന മലയാള ചിത്രം സെപ്റ്റംബര്‍ 30ന് ലോസ് ആഞ്ചൽസില്‍ നടന്ന ഹോളിവുഡ് ബ്ലഡ് ഹൊറര്‍ മേളയില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.
കാനഡയില്‍ നടന്ന ബ്രിഡ്ജ് ഫെസ്റ്റ് ചലച്ചിത്ര മേളയിലും ഫ്രാന്‍സില്‍ നടന്ന മോണ്ട് ബ്ലാങ്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും മികച്ച ചിത്രമായി തിരെഞ്ഞെടുത്തിരുന്നു. റോം ഇന്റര്‍നാഷണല്‍ ചലച്ചിത്ര അവാര്‍ഡ് മേളയിലും പോര്‍ച്ചുഗല്‍ ലിസ്ബോണ്‍ ചലച്ചിത്ര മേളയിലും ജലസമാധി പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.
ജാർഖണ്ഡ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഗുജറാത്തിലെ സര്‍ദാര്‍ വലാഭായി പട്ടേല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും സ്വീഡന് ചലച്ചിത്ര അവാര്‍ഡ് മേളയിലും സിങ്കപൂരിലെ ക്രിയെടര്‍ ഇന്‍ ക്രിസിസ് മേളയിലും ഔദ്യോഗികമായി തിരെഞ്ഞടുത്തിരുന്നു.
അന്താരാഷ്ട്രതലത്തില്‍ നാല്പത്തി ഒന്‍പതു ചലച്ചിത്ര മേളകളില്‍ നിന്നായി നാല്പത്തി നാല് പുരസ്ക്കാരങ്ങള്‍ ജലസമാധി ഇതിനോടകം നേടുകയുണ്ടായി.
"ജലസമാധി’ക്ക് രാജ്യാന്തര പുരസ്ക്കാരങ്ങള്‍
12:21 PM Oct 07, 2020 | Deepika.com