ഫഹദും ദിലീഷും ശ്യാം പുഷ്കരനും വീണ്ടും; ഷേക്സ്പിയർ കഥയിൽ നിന്ന് ജോജി വരുന്നു

10:46 AM Oct 03, 2020 | Deepika.com

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ- ശ്യാം പുഷ്കരൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു. ജോജി എന്നു പേരിട്ടിരിക്കുന്ന ചിത്രം ഷേക്സ്പിയറിന്‍റെ മാക്ബത്ത് എന്ന നാടകത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

ഫഹദ് ഫാസിൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചത്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ സഹകരണത്തോടെ ഭാവനാ സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അടുത്ത വർഷം ചിത്രം റിലീസ് ചെയ്യും.