താരപുത്രൻ എന്നതിനപ്പുറം സ്വന്തം കഴിവുകൊണ്ടു താരമായി മാറിയ നടനാണ് ദുൽഖർ സൽമാൻ. ദുൽഖർ എന്ന തന്റെ പേര് ഭയങ്കര ഫോർമലാണെന്നും കേൾക്കാൻ സുഖം കുഞ്ഞിക്ക എന്നാണെന്നും ദുൽഖറിന്റെ വെളിപ്പെടുത്തൽ.
മമ്മൂട്ടിയെ മമ്മൂക്ക എന്ന് വിളിക്കുന്നതിന്റെ ബാക്കിയെന്നോണമാണ് ദുൽഖറിനെ കുഞ്ഞിക്ക എന്ന് വിളിച്ച് തുടങ്ങിയത്. ഒരഭിമുഖത്തിലായിരുന്നു ദുൽഖർ സൽമാൻ മനസ് തുറന്നത്.
കുഞ്ഞിക്കയെന്ന് ആരാണ് ആദ്യം വിളിച്ചതെന്ന് ഓർമയില്ല. പക്ഷേ ആ വിളിയിൽ ഒരു സ്നേഹം നിറഞ്ഞ് നിൽക്കുന്നതായി തോന്നി. അത് കൊണ്ട് തന്നെ ഇപ്പോൾ ആ പേര് എനിക്കും ഇഷ്ടമാണ്. ദുൽഖർ സൽമാൻ എന്ന് കേൾക്കുന്നത് ഭയങ്കര ഫോർമലായാണ് ഇന്ന് ഫീൽ ചെയ്യുന്നത്.
ദുൽഖർ സൽമാൻ എന്ന പേര് സ്കൂൾ കാലത്തേ ഒപ്പം പഠിക്കുന്നവർക്ക് ഒരു പ്രശ്നമായിരുന്നു ഡിക്യു എന്ന വിളികളെല്ലാം ഉയർന്ന് വന്നതാണ്. ചിലരെന്നെ അന്ന് സൽമ എന്നെല്ലാം വിളിച്ചു. അതൊന്നും തിരുത്താൻ ഞാൻ ശ്രമിച്ചില്ല.
അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി വിദേശത്ത് കഴിയുന്ന കാലത്താണ് സിനിമയുടെ വിളി ദുൽഖറിനെ തേടി എത്തുന്നത്. രാഷ്ട്രീയത്തിലും ബിസിനസിലും സിനിമയിലുമെല്ലാം പേരെടുത്തവരുടെ മക്കൾ സമാന പാതയിലേക്ക് ഇറങ്ങി ചെല്ലുന്നതിനെ കുറിച്ച് കുടുംബം ചിന്തിക്കുന്നതിന് മുന്പേ അതു സമൂഹം അത് ചർച്ചയ്ക്കെടുക്കും.
ദുൽഖർ സൽമാൻ എന്നാണ് സിനിമയിലേക്ക് വരുന്നതെന്ന ചോദ്യം മമ്മൂട്ടിയുടെ സുഹൃത്തുക്കൾ ചോദിച്ചുതുടങ്ങിയ കാലമായിരുന്നു അതെന്നും ദുൽഖർ പറഞ്ഞു.
കുഞ്ഞിക്ക വിളി ഇഷ്ടം
07:30 PM Sep 30, 2020 | Deepika.com