സാമൂഹ്യപാഠം, കൊക്കരക്കോ എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച സ്വര്ണചിത്രാ പ്രൊഡക്ഷന്‍ വീണ്ടും സജീവമാകുന്നു. പേര് തീരുമാനിച്ചിട്ടില്ലാത്ത പുതിയ ചിത്രത്തില്‍ പുതുമുഖം സിദ്ദീഖ് സമാന്, അനശ്വര എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.
സ്വര്ണചിത്രാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ.സുരേന്ദ്രനാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ഫൈസല്‍ ഷാ സംവിധാനം ചെയ്യുന്ന സിനിമയുടെ രചന നിര്‍വഹിക്കുന്നത് വി.ആര് . ബാലഗോപാലാണ്.
ഷൈന്‍ടോം, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, അമാന്‍ റോഷന്, ഷഹീര്‍ സുല്‍ത്താന്‍, രാജീവ് പിള്ള, എബ്രഹാം ജോര്‍ജ്, ഷാഹുല്‍ ചാവക്കാട്, ഷഹീര്‍ ഷാഹ്, നേഹാ സക്സേന, ആശാ മുരളീധരന് തുടങ്ങിയവര്‍ വേഷമിടും.
ദുബായ്, അല്‍ ഐന്‍ , കോഴിക്കോട് എന്നിവിടങ്ങളിലായി ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന രതീഷ് റാം ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രന് ചിത്രസംയോജനവും നിര്‍വഹിക്കുന്നു. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഇഷാന് ദേവ് സംഗീതം നല്‍കും.
സ്വര്ണചിത്രാ പ്രൊഡക്ഷന്‍സ് വീണ്ടും സജീവമാകുന്നു
05:16 PM Sep 27, 2020 | Deepika.com