ഉ​യ​രെ​ക്ക് ശേ​ഷം മ​നു അ​ശോ​ക​നും ബോ​ബി-സ​ഞ്ജ​യ് ടീ​മും വീണ്ടും

01:52 PM Sep 27, 2020 | Deepika.com

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ഉ​യ​രെ​ക്കു ശേ​ഷം മ​നു അ​ശോ​ക​നും ബോ​ബി സ​ഞ്ജ​യ് ടീ​മും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യു​ടെ ടൈ​റ്റി​ൽ പു​റ​ത്ത് വി​ട്ടൂ. "കാ​ണെ​ക്കാ​ണെ’ എ​ന്ന പേ​രി​ട്ടിരിക്കുന്ന ചി​ത്ര​ത്തി​ൽ ടോ​വി​നോ തോ​മ​സ് ആണ് നായകൻ.

"ആ​സ് യു ​വാ​ച്ച്’ എ​ന്ന ടാ​ഗ്‌ലൈനോ​ടു​കൂ​ടി പു​റ​ത്തി​റ​ങ്ങി​യ പോ​സ്റ്റ​ർ സി​നി​മ​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പേ​രാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കുവച്ച​ത്.

ടോവിനോയ്ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഐ​ശ്വ​ര്യ ല​ക്ഷ്മി​, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

വി​നാ​യ​ക് ശ​ശി​കു​മാ​റിന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ആ​ണ് സം​ഗീ​തം ന​ൽ​കു​ന്ന​ത്. ആൽബി ആന്‍റണി ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രൻ ചിത്രസംയോജനവും നിർവഹിക്കുന്നു.

ഡ്രീം​കാ​ച്ച​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടി.​ആ​ർ. ഷം​സു​ദ്ദീ​നാണ് ചിത്രം നിർമിക്കുന്നത്. ഒക്ടോബർ പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.