ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ പ്രസിഡണ്ടന്റായി സ്റ്റാർ &സിഡ്നി ഇന്ത്യ കൺട്രി ഹെഡ് കെ. മാധവനെ തിരഞ്ഞെടുത്തു. ഈ പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ്.
വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ് എന്നിവയിൽ വ്യാപിച്ചു കിടക്കുന്ന ആഗോളമാധ്യമ സ്ഥാപനം സ്റ്റാർ ഗ്രൂപ്പിന്റെ കീഴിലുള്ള ദേശീയ ചാനലുകളുടേയും ഭാഷാ ചാനലുകളുടേയും തലപ്പത്തുള്ള മാധവൻ നിലവിൽ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റാണ്.
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ടെലിവിഷൻ സംപ്രേക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി രൂപീകൃതമായതാണ് ഐബിഎഫ്. ഇന്ത്യയുടെ വൈവിധ്യവും ബഹു സ്വരതയും നിലനിർത്തികൊണ്ട് ഇതിലെ അംഗങ്ങൾ പൊതുവായ ലക്ഷ്യത്തിൽ സമവായത്തോടെ പ്രവർത്തിക്കാൻ അവസരമൊരുക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.
പ്രേംടി.നാഥ്
കെ. മാധവൻ ഐബിഎഫ് പ്രസിഡന്റ്
09:53 AM Sep 27, 2020 | Deepika.com