അടൂർ കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച ഫെസ്റ്റ് മൂവി ഹൗസ് എന്ന സിനിമാനിർമാണ കന്പനിയുടെ ഉദ്ഘാടനം അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഫോക്കസ് ഐ സതേണ്‍ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹോദര സ്ഥാപനമായ ഫെസ്റ്റ് മൂവീ ഹൗസ്, അടൂർ റവന്യൂ ടവറിലെ ഫസ്റ്റ് ഫ്ളോറിലാണ് പ്രവർത്തിക്കുന്നത്.
പ്രമുഖ സംവിധായകൻ അടൂർ മധു സംവിധാനം ചെയ്യുന്ന അവളുടെ മകൾ എന്ന ചിത്രമാണ് ആദ്യമായി ഫെസ്റ്റ് മൂവി ഹൗസ് നിർമിക്കുന്നത്. സ്ത്രീകൾക്ക് സമൂഹത്തിൽ നേരിടേണ്ടിവരുന്ന സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. സാങ്കേതിക പ്രവർത്തകരെയും, നടീനടന്മാരെയും തീരുമാനിച്ചുവരുന്നു. നിരവധി ടി വി പരന്പരകളും സിനിമകളും നിർമിക്കാൻ ഫെസ്റ്റ് മൂവി ഹൗസിന് പദ്ധതികളുണ്ട്. സിനിമാ സീരിയൽ രംഗത്തുനിന്നും കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം, കാരുണ്യ പ്രവർത്തനങ്ങളിൽ ചെലവഴിക്കാനാണ് ഫോക്കസ് ഐ സതേണ്‍ ചാരിറ്റബിൾ ട്രസ്റ്റിന്റെ ലക്ഷ്യം.
ഫെസ്റ്റ് മൂവി ഹൗസ് ഉദ്ഘാടനം ചെയ്തു, ആദ്യചിത്രം "അവളുടെ മകൾ'
01:00 PM Aug 29, 2017 | Deepika.com