കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ആ കഥാപാത്രം

06:34 PM Sep 26, 2020 | Deepika.com

നീണ്ട ഇടവേളയ്ക്കു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ട്രാൻസ്. ബാംഗ്ലൂർ ഡേയ്സിനു ശേഷം ഫഹദും നസ്രിയയും ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. തന്‍റെ കരിയറിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ട്രാൻസ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ.

ട്രാൻസ് ഷൂട്ട് ചെയ്യാനോ കാപ്ചർ ചെയ്യാനോ പെർഫോം ചെയ്യാനോ അത്ര എളുപ്പമുള്ള ഒരു സിനിമ അല്ലായിരുന്നു. വളരെ കഠിനമായ ഷൂട്ടിംഗ് ദിനങ്ങളായിരുന്നു. എന്‍റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രത്തെയാണ് ഞാൻ ട്രാൻസിൽ അവതരിപ്പിച്ചത്- ഒരഭിമുഖത്തിനിടെ ഫഹദ് പറഞ്ഞു.

എന്നാൽ ചിത്രത്തിൽ തനിക്ക് ഹെവി വർക്കില്ലായിരുന്നു എന്നാണ് നസ്രിയ വ്യക്തമാക്കിയത്. ചുറ്റും പരിചിത മുഖങ്ങളായതിനാൽ ഷൂട്ടിംഗും എനിക്ക് ബുദ്ധിമുട്ടുള്ളതല്ലായിരുന്നു എന്ന് നസ്രിയ പറഞ്ഞു. മോട്ടിവേഷണൽ ട്രെയിനറായി ഫഹദ് എത്തിയ ചിത്രത്തിൽ എസ്തർ ലോപ്പസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിച്ചത്.