നിർ‌മാണം ടിനി ടോം, നായകൻ സുരാജ്; ഉദയ വരുന്നു

12:09 PM Sep 17, 2020 | Deepika.com

സുരാജ് വെഞ്ഞാറമ്മൂടിനെയും ശ്രീനാഥ് ഭാസിയെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഉദയയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിന്‍റെ ഫുട്ബോൾ പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ നടൻ മമ്മൂട്ടിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

ന​ടൻ ടി​നി ടോം ​നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് ചു​വ​ടുവ​യ്ക്കു​ന്നു എ​ന്ന പ്രത്യേകതയും ഉദയയ്ക്കുണ്ട്.
ധീ​ര​ജ് ബാ​ല​യും വി​ജീ​ഷ് വി​ശ്വ​വും ചേ​ർ​ന്നാ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
സം​ഗീ​തം ജേ​ക്സ് ബി​ജോ​യ്. അ​രു​ൺ ഭാ​സ്ക്ക​ർ ഛായാഗ്രഹണവും സു​നി​ൽ എ​സ്. പി​ള്ള ചിത്രസംയോജനവും നിർവഹിക്കുന്നു.