ഡാ​ർ​ക്ക് ലൗ​ തുടങ്ങുന്നു..

03:18 PM Aug 28, 2017 | Deepika.com
കൊ​ല്ലം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​നി​ഫ​ർ മൂ​വീസി​ന്‍റെ ബാ​ന​റി​ൽ സൈ​മ​ണ്‍ നി​ർ​മ്മി​ക്കു​ന്ന ഡാ​ർ​ക്ക് ലൗ ​എ​ന്ന സി​നി​മ ന​വാ​ഗ​ത​നാ​യ പ്ര​വീ​ണ്‍​ഷാ സം​വി​ധാ​നം ചെ​യ്യു​ന്നു. പ്ര​ണ​യ​ത്തി​ന്‍റെ ഹൃ​ദ്യ​മാ​യ എ​ട്ട് തലങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ഡാ​ർ​ക്ക് ലൗ ​ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

ചൈ​ന​യി​ൽ നി​ന്ന് തു​ട​ങ്ങി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന റേ​യ്ക്യൂ ഹീ​ലിം​ഗി​നെ​ക്കു​റി​ച്ച് പ്ര​ണ​യി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ അ​വ​ർ അ​റി​യാ​തെ ക​ട​ന്നു​പോ​കു​ന്ന വ്യ​ത്യ​സ്ത​മാ​യ എ​ട്ടു സ്റ്റെ​പ്പു​ക​ൾ എ​ത്തി​ച്ചേ​രു​ന്ന​ത് ഡാ​ർ​ക്ക് ലൗ ​എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് എ​ന്ന​ത് വ​ള​രെ ര​സ​ക​ര​മാ​യി​ട്ടാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ന​ർ​മ​ത്തി​നും പ്ര​ണ​യ​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ഡാ​ർ​ക്ക് ലൗ​വി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തു​ന്ന​ത് പ്ര​വീ​ണ്‍​ഷാ​യാ​ണ്.റാ​ഷി​ദ്, അ​ഞ്ജ​ന ​നാ​യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ഏ​താ​നും പു​തു​മു​ഖ​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. വി​ഷ്ണു, സ​രി​ത്ത്, രാ​ഹു​ൽ ആ​ദ​ർ​ശ് എ​ന്നി​വ​രുടെ വരികൾക്ക് സ​രി​ത്ത് ക​ല്ല​ട സംഗീതം നല്കുന്നു.