സംവിധായകൻ ലാൽ ജോസ് തനിക്കു സിനിമാരംഗത്ത് ഉണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു. സഹസംവിധായകനായി സിനിമയിൽ ഉണ്ടായിരുന്ന കാലത്ത് ഒരു നടിയുടെ പേര് വിളിച്ചതുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് അദ്ദേഹം പിന്നീട് തുറന്നു പറഞ്ഞത്. അതിനു ശേഷം താൻ ആ നടിയോട് സംസാരിച്ചിട്ടുമില്ലെന്നും ലാൽ ജോസ് പറഞ്ഞു.
ജയറാമിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത് 1991 -ൽ തിയറ്ററുകളിലെത്തിയ പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ സെറ്റിലാണ് സംഭവം നടന്നത്. ചിത്രത്തിൽ ജയറാമിന്റെ നായികാ വേഷം ചെയ്തത് നടി സുനിതയായിരുന്നു. ആ സിനിമയിൽ സഹസംവിധായകൻ ആയിരുന്ന ലാൽ ജോസ് ഷോട്ട് റെഡി ആയി എന്ന് പറഞ്ഞു ഈ നടിയെ വിളിച്ചെങ്കിലും അവർ വരാൻ കൂട്ടാക്കിയില്ല. എന്താണ് കാരണമെന്നു അന്വേഷിച്ചപ്പോൾ ആണ് അവരുടെ പേര് ലാൽ ജോസ് വിളിച്ചത് കൊണ്ടാണ് എന്ന് അവരുടെ ആയ പറഞ്ഞത്.
മാഡം എന്നോ സുനിതയമ്മ എന്നോ വിളിക്കണം എന്നാണ് ആ ആയ പറഞ്ഞത്. എന്നാൽ ലാൽ ജോസ് അതിനു കൂട്ടാക്കിയില്ല എന്ന് മാത്രമല്ല മലയാളത്തിൽ അങ്ങനെയൊരു പതിവില്ല എന്നും അദ്ദേഹം അവരോടു പറഞ്ഞു. അതിനു ശേഷം ചിത്രീകരണം തീരുന്നതു വരെ താൻ ആ നടിയോട് മിണ്ടിയിട്ടില്ല എന്നാണ് ലാൽ ജോസ് വ്യക്തമാക്കിയത്.
നടിയെ പേരെടുത്ത് വിളിച്ചതിന്റെ പേരിൽ...
06:39 PM Sep 07, 2020 | Deepika.com