ഹാപ്പി ബർത്ത്ഡേ മമ്മൂക്കാ..! മെഗാതാരത്തിന് സംവിധായകരുടെ പിറന്നാൾസമ്മാനം

03:36 PM Sep 06, 2020 | Deepika.com

തിങ്കളാഴ്ച പിറന്നാൾ ആഘോഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് സമ്മാനമായി സംവിധായകരുടെ മാഷപ്പ് വീഡിയോ. സംവിധായകരായ അജയ് വാസുദേവ്, രമേഷ് പിഷാരടി, ജി. മാർത്താണ്ഡൻ, പ്രൊഡക്‌ഷൻ കൺട്രോളർമാരായ ഡിക്സൺ, ബാദുഷ എന്നിവർ ചേർ‌ന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷ ഈണംപകരുന്നു. അഫ്സൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂപ്പർതാരത്തിന്‍റെ ചിത്രങ്ങളിലെ സീനുകൾ കൂട്ടിച്ചേർത്തുള്ള വീഡിയോ പൃഥ്വിരാജ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.