ഹിറ്റ് കൂട്ടുകെട്ടിലൊരുങ്ങിയ സമ്മർ ഇൻ ബെത്ലഹേമിന്റെ ഇരുപത്തിരണ്ടാം വർഷത്തിൽ രഞ്ജിത്തിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് സിബി മലയിൽ. എന്നാൽ ഇത്തവണ രഞ്ജിത്തിന് നിർമാതാവിന്റെ വേഷമാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ആസിഫ് അലിയും മറ്റൊരു യുവതാരവും നായകനാകും.
നവാഗതനായ ഹേമന്ത് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചറിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്ന് ചിത്രം നിർമിക്കുന്നു.
സമ്മർ ഇൻ ബത്ലഹേമിന്റെ ഇരുപത്തിരണ്ടാം വർഷത്തിൽ സിബി മലയിൽ രഞ്ജിത് ടീം വീണ്ടും
05:51 PM Sep 05, 2020 | Deepika.com