ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "കടവുള്‍ സകായം നടന സഭ'. സത്യനേശൻ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടെെറ്റില്‍ ലോഞ്ച് പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ബെസ്റ്റ് ആക്ടർ, 1983, പാവാട, കെയർഓഫ് സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്. രാജശ്രീ ഫിലിംസിന്റെ ബാനറിൽ കെ.ജി. രമേശ്, സീനു മാത്യൂസ് എന്നിവര്‍ ചേർന്ന് ചിത്രം നിർമിക്കുന്നു.
"കടവുള്‍ സകായം നടന സഭ'യുമായി ധ്യാൻ ശ്രീനിവാസന്
07:48 PM Sep 04, 2020 | Deepika.com