സിനിമയ്ക്കുള്ളിലെ മാധ്യമങ്ങൾ

07:06 PM Sep 04, 2020 | Deepika.com

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം പ​ശ്ചാ​ത്ത​ല​മാ​ക്കി നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. ഇ​വ​യെ​ല്ലാം തി​യ​റ്റ​റു​ക​ളി​ൽ നി​ന്നും മി​ക​ച്ച വി​ജ​യ​മാ​യി​രു​ന്നു നേ​ടി​യ​ത്. അ​ത്ത​രം ഏ​താ​നും സി​നി​മ​ക​ളെ​ക്കു​റി​ച്ച​റി​യാം...

ന്യൂ​ഡ​ൽ​ഹി

ഡെ​ന്നി​സ് ജോ​സ​ഫി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ജോ​ഷി സം​വി​ധാ​നം ചെ​യ്ത് 1987-ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള​ച​ല​ച്ചി​ത്ര​മാ​ണ് ന്യൂ​ഡ​ൽ​ഹി.​അ​ഴി​മ​തി​ക്കാ​രാ​യ ര​ണ്ടു രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ ദു​ഷ്കൃ​ത്യ​ങ്ങ​ൾ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ത​ട​വി​ലാ​ക്ക​പ്പെ​ടു​ന്ന ഡ​ൽ​ഹി​യി​ലെ ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​ന്‍റെ പ്ര​തി​കാ​ര​ത്തി​ന്‍റെ ക​ഥ​യാ​ണ് ഈ ​ചി​ത്രം പ​റ​യു​ന്ന​ത്. മ​ല​യാ​ള​സി​നി​മാ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നാ​ണ് മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ന്യൂ​ഡ​ൽ​ഹി.

പ​ത്രം

ര​ഞ്ജി പ​ണി​ക്ക​രു​ടെ തി​ര​ക്ക​ഥ​യി​ൽ ജോ​ഷി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് പ​ത്രം.1999​ൽ പു​റ​ത്തി​റ​ങ്ങി​യ ഈ ​സു​രേ​ഷ് ഗോ​പി-​മ​ഞ്ജു വാ​ര്യ​ർ ചി​ത്രം അ​ക്കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ ബോ​ക്സോ​ഫീ​സ് ഹി​റ്റാ​യി​രു​ന്നു.25 ദി​വ​സ​ത്തി​ന​കം 5.15 കോ​ടി രൂ​പ​യാ​ണ് ചി​ത്രം നേ​ടി​യ​ത്.

പാ​സ​ഞ്ച​ർ

2009-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഒ​രു മ​ല​യാ​ള​ചി​ത്ര​മാ​ണ് പാ​സ​ഞ്ച​ർ. ര​ഞ്ജി​ത് ശ​ങ്ക​റാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും സം​വി​ധാ​ന​വും ചെ​യ്ത​ത്.​ത​മ്മി​ല​റി​യാ​ത്ത ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ൾ ഒ​രു പാ​സ​ഞ്ച​ർ തീ​വ​ണ്ടി​യി​ൽ ആ​ക​സ്മി​ക​മാ​യി ക​ണ്ടു​മു​ട്ടു​ക​യും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ കാ​ത​ൽ. ദി​ലീ​പ്, മം​മ്താ മോ​ഹ​ൻ​ദാ​സു​മാ​യി​രു​ന്നു നാ​യി​കാ​നാ​യ​ക​ന്മാ​ർ

റ​ണ്‍ ബേ​ബി റ​ണ്‍

മോ​ഹ​ൻ​ലാ​ലി​നെ​യും അ​മ​ല പോ​ളി​നെ​യും നാ​യി​കാ​നാ​യ​ക​ന്മാ​രാ​ക്കി ജോ​ഷി സം​വി​ധാ​നം ചെ​യ്ത് 2012-ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള​ച​ല​ച്ചി​ത്ര​മാ​ണ് റ​ണ്‍ ബേ​ബി റ​ണ്‍. ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു​പേ​ർ ന​ട​ത്തു​ന്ന സ്റ്റിം​ഗ് ഓ​പ്പ​റേ​ഷ​നും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.​സ​ച്ചി ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ച​ത്.

ക​ൽ​ക്ക​ട്ടാ ന്യൂ​സ്

2008-ൽ ​ബ്ല​സി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ച​ല​ച്ചി​ത്ര​മാ​ണ് ക​ൽ​ക്ക​ട്ടാ ന്യൂ​സ്. ദി​ലീ​പ്, മീ​ര ജാ​സ്മി​ൻ എ​ന്നി​വ​ർ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.​ കൊ​ൽ​ക്ക​ത്ത ന​ഗ​ര​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ വി​ക​സി​ക്കു​ന്ന​ത്. ക​ൽ​ക്ക​ട്ട ന​ഗ​ര​ത്തി​ൽ ക​ൽ​ക്ക​ട്ട ന്യൂ​സ് എ​ന്ന ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രു അ​ജി​ത്ത് തോ​മ​സ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ദി​ലീ​പ് ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

ല​വ് 24*7

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ശ്രീ​ബാ​ല കെ ​മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്ര​മാ​ണ് ല​വ് 24*7. മാ​ധ്യ​മ രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. നി​ഖി​ല വി​മ​ൽ ആ​ണ് ചി​ത്ര​ത്തി​ൽ ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് ബി​ജി ബാ​ൽ ഇ​ണം പ​ക​രു​ന്നു.

വാ​ർ​ത്ത

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഐ .വി. ​ശ​ശി സം​വി​ധാ​നം ചെ​യ്ത വാ​ർ​ത്ത എ​ന്ന സി​നി​മ​യി​ലും മാ​ധ്യ​മ​രം​ഗ​മാ​യി​രു​ന്നു പ​ശ്ചാ​ത്ത​ലം. ചി​ത്രം വ​ൻ​ഹി​റ്റാ​യി​രു​ന്നു.

അ​ഗ്നി​ദേ​വ​ൻ

മോഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വേ​ണു നാ​ഗ​വ​ള്ളി സം​വി​ധാ​നം ചെ​യ്ത അ​ഗ്നി​ദേ​വ​ൻ എ​ന്ന സി​നി​മ​യി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം പ​ശ്ചാ​ത്ത​ല​മാ​യി വ​ന്നി​രു​ന്നു.

ന്യൂ​സ്

സു​രേ​ഷ് ഗോ​പി-​ര​ഞ്ജി​നി എ​ന്നി​വ​രെ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​ജി കൈ​ലാ​സ് ഒ​രു​ക്കി​യ സി​നിമ​യി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നാ​യി​രു​ന്നു ​ഇ​തി​വൃ​ത്തം.

കവർ സറ്റോറി

ബി. ഉണ്ണികൃഷ്ണന്‍റെ ആദ്യചിത്രമായ കവർ സ്റ്റോറിയിലും പത്രപ്രവർത്തനമാണ് പശ്ചാത്തല മായത്. സുരേഷ് ഗോപിയും തബുവുമായിരുന്നു നായികാനായകന്മാർ.