അ​ഭി​ന​യ പ്ര​തി​ഭ​ക​ൾ ഒ​രു​മി​ച്ചപ്പോൾ...

07:56 PM Aug 29, 2020 | Deepika.com

മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​ന​യ സാ​മ്രാ​ട്ടു​ക​ളാ​യ മോ​ഹ​ൻ​ലാ​ലും തി​ല​ക​നും ചേ​ർ​ന്ന് അ​ഭി​ന​യി​ച്ച മി​ക്ക ചി​ത്ര​ങ്ങ​ളും മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​ണ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള കെ​മി​സ്ട്രി അ​ത്ര​ത്തോ​ള​മാ​യി​രു​ന്നു. നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഇ​രു​വ​രും അ​ച്ഛ​നും മ​ക​നു​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് . അ​തി​ലൊ​ന്നും തി​ല​ക​നെ​യും ലാ​ലി​നെ​യും വെ​ല്ലാ​ൻ വേ​റൊ​രു അ​ച്ഛ​ൻ- മ​ക​ൻ കോം​ബോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു പ​റ​യേ​ണ്ടി വ​രും. അ​ത്ത​ര​ത്തി​ലു​ള്ള ഏ​താ​നും ചി​ത്ര​ങ്ങ​ൾ ഇ​താ...

1. കി​രീ​ടം

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളു​ടെ ലി​സ്റ്റ് എ​ടു​ത്താ​ൽ അ​തി​ൽ മു​ൻ​പ​ന്തി​യി​ൽ ത​ന്നെ​യു​ണ്ടാ​വും കി​രീ​ടം. സേ​തു​മാ​ധ​വ​നാ​യി മോ​ഹ​ൻ​ലാ​ലും കോ​ണ്‍​സ്റ്റ​ബി​ൾ അ​ച്യു​ത​ൻ​നാ​യ​രാ​യി തി​ല​ക​നും മ​ത്സ​രി​ച്ച​ഭി​ന​യി​ച്ച ചി​ത്രം ഇ​രു​വ​രു​ടെ​യും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നു കൂ​ടി​യാ​ണ്. സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം 250 ദി​വ​സ​ത്തി​ല​ധി​കം തി​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

2. ചെ​ങ്കോ​ൽ

1989ൽ ​പു​റ​ത്തി​റ​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം കി​രീ​ട​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗം കൂ​ടി​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ​യെ​ല്ലാം നി​ർ​വ​ഹി​ച്ച​ത് ലോ​ഹി​ത​ദാ​സ് ആ​ണ്. സി​ബി മ​ല​യി​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ, തി​ല​ക​ൻ, സു​ര​ഭി, എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ചെ​ങ്കോ​ൽ.

3. പ​വി​ത്രം

ടി.​കെ. രാ​ജീ​വ് കു​മാ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ, തി​ല​ക​ൻ, ശോ​ഭ​ന, വി​ന്ദു​ജ മേ​നോ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു പ​വി​ത്രം. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ച്ഛ​നാ​യി​ട്ടാ​യി​രു​ന്നു തി​ല​ക​ൻ അ​ഭി​ന​യി​ച്ച​ത്. ചി​ത്ര​ത്തി​ലൂ​ടെ 1994ലെ ​മി​ക​ച്ച ന​ട​നു​ള്ള ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡ് മോ​ഹ​ൻ​ലാ​ലി​ന് ല​ഭി​ച്ചി​രു​ന്നു.

4. സ്ഫ​ടി​കം

ആ​ടു​തോ​മ​യെ​യും ചാ​ക്കോ മാ​ഷി​നെ​യും പോ​ലെ ഒ​രു പ​ക്ഷേ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ത്ര ആ​ഴ​ത്തി​ൽ പ​തി​ഞ്ഞ മ​റ്റൊ​രു അ​ച്ഛ​ൻ-​മ​ക​ൻ കോം​ബോ ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യേ​ണ്ടി വ​രും. ഭ​ദ്ര​ന്‍റെ മാ​സ്റ്റ​ർ പീ​സ് എ​ന്നു ത​ന്നെ പ​റ​യാ​വു​ന്ന സ്ഫ​ടി​കം മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച​ത് അ​ന്നു​വ​രെ കാ​ണാ​ത്ത മോ​ഹ​ൻ​ലാ​ലി​നെ​യും തി​ല​ക​നെ​യു​മാ​യി​രു​ന്നു. ആ​ടു​തോ​മ​യാ​യി മോ​ഹ​ൻ​ലാ​ലും ചാ​ക്കോ മാ​ഷാ​യി തി​ല​ക​നും മ​ത്സ​രി​ച്ച​ഭി​ന​യ​ച്ച​പ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് ല​ഭി​ച്ച​ത് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്ലാ​സി​ക് ചി​ത്ര​ങ്ങ​ളി​ലൊ​ന്നു​കൂ​ടി​യാ​യി​രു​ന്നു.

5. ന​ര​സിം​ഹം

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ ന​ര​സിം​ഹം. ക​ള​ക്ഷ​ൻ റെ​ക്കോ​ർ​ഡു​ക​ൾ തി​രു​ത്തി​ക്കു​റി​ച്ച ചി​ത്രം 250 ദി​വ​സ​ത്തി​ല​ധി​കം തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ഷാ​ജി കൈ​ലാ​സ് ഒ​രു​ക്കി​യ ഈ ​ചി​ത്ര​ത്തി​ലും മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ച്ഛ​നാ​യി​ട്ടാ​യി​രു​ന്നു തി​ല​ക​ൻ അ​ഭി​ന​യി​ച്ച​ത്.

6. ഇ​വി​ടം സ്വ​ർ​ഗ​മാ​ണ്

മോ​ഹ​ൻ​ലാ​ലി​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ഇ​വി​ടം സ്വ​ർ​ഗ​മാ​ണ്. ജെ​യിം​സ് ആ​ൽ​ബ​ർ​ട്ട് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. തി​ക​ച്ചും റി​യ​ലി​സ്റ്റി​ക്കാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ തി​ല​ക​ൻ, ലാ​ലു അ​ല​ക്സ്, ജ​ഗ​തി ശ്രീ​കു​മാ​ർ, ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

7. മി​ന്നാ​രം

മോ​ഹ​ൻ​ലാ​ൽ, ശോ​ഭ​ന, തി​ല​ക​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് മി​ന്നാ​രം. 1994ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ആ ​വ​ർ​ഷ​ത്തെ സൂ​പ്പ​ർ​ഹി​റ്റു ചി​ത്ര​ങ്ങ​ളി​ലൊ​ന്നു കൂ​ടി​യാ​ണ്. ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ലും മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ച്ഛ​നാ​യി​ട്ടാ​യി​രു​ന്നു തി​ല​ക​ൻ അ​ഭി​ന​യി​ച്ച​ത്.