പ്രിയനെ മോ​ഹി​പ്പി​ച്ച​ ലാ​ൽ ചിത്രങ്ങ​ൾ!

05:46 PM Aug 26, 2020 | Deepika.com

പ്രി​യ​ദ​ർ​ശ​ൻ-​മോ​ഹ​ൻ​ലാ​ൽ ടീം ​നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ന് സ​മ്മാ​നി​ച്ചെ​ങ്കി​ലും ത​ന്നെ മോ​ഹി​പ്പി​ച്ച ര​ണ്ടു മോ​ഹ​ൻ​ലാ​ൽ സി​നി​മ​ക​ൾ ഉ​ണ്ടെ​ന്ന് പ്രി​യ​ദ​ർ​ശ​ൻ ഒ​രി​ക്ക​ൽ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ആ ​ര​ണ്ട് സി​നി​മ​ക​ളും ക​ണ്ട​പ്പോ​ൾ ത​നി​ക്ക് സം​വി​ധാ​നം ചെ​യ്യാ​ൻ മോ​ഹം തോ​ന്നി​യ സി​നി​മ ആ​ണെ​ന്നും ഒ​ര​ഭി​മു​ഖ​ത്തി​ൽ പ്രി​യ​ദ​ർ​ശ​ൻ തു​റ​ന്നു പ​റ​ഞ്ഞു.

ലാ​ൽ അ​ഭി​ന​യി​ച്ച ര​ണ്ട് സി​നി​മ​ക​ൾ എ​നി​ക്ക് സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്. അ​ത് നാ​ടോ​ടി​ക്കാ​റ്റും, ഗാ​ന്ധി​ന​ഗ​ർ സെ​ക്ക​ന്‍ഡ് സ്ട്രീ​റ്റു​മാ​ണ്. അ​വ ര​ണ്ടും എ​ന്‍റെ രീ​തി​ക്ക് ചേ​രു​ന്ന​താ​ണ്. ഇ​ന്ന് പ​ല​രും സം​സാ​രി​ക്കു​ന്പോ​ൾ നാ​ടോ​ടി​ക്കാ​റ്റ് എ​ന്‍റെ സി​നി​മ ആ​ണെ​ന്ന് പ​റ​യാ​റു​ണ്ട്. അ​ത് പോ​ലെ ഞാ​ൻ ചെ​യ്ത വെ​ള്ളാ​ന​ക​ളു​ടെ നാ​ട് സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചെ​യ്ത​താ​ണ് എ​ന്ന് ക​രു​തു​ന്ന​വ​രു​മു​ണ്ട്.

നാ​ടോ​ടി​ക്കാ​റ്റി​ൽ സം​ഘ​ട്ട​നരീതി സാ​ധാ​ര​ണ​യാ​യി എ​ന്‍റെ സി​നി​മ​യി​ൽ കൂ​ടു​ത​ൽ കാ​ണു​ന്ന​തു​കൊ​ണ്ടാ​കാം അ​ത്ത​രം തോ​ന്ന​ലു​ക​ളു​ണ്ടാ​കു​ന്ന​ത്- പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.