സിനിമാ മോഹികളായ മൂന്നു ചെറുപ്പക്കാർ, സിനിമക്കു വേണ്ടി നടത്തുന്ന ശ്രമങ്ങളും അവർ കടന്നു പോകുന്ന വഴികളും രസകരമായി പ്രതിപാദിക്കുന്ന ഒരു ഹ്രസ്വചിത്രമാണ് ഫോർമുല. സന്തോഷ് ഇടുക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകൻ അനുറാം ആണ് പ്രധാന വേഷത്തിലെത്തുന്നത്.
ആര്യൻ, അനിൽ, മനോജ് വട്ടപ്പാറ, സാംനവീൻ, ബിന്ദു അമൃതകുമാർ എന്നിവരും ഫോർമുലയിൽ അഭിനയിക്കുന്നു. പ്രിയദർശന്റെ കുഞ്ഞാലി മരയ്ക്കാറിന് സംഗീതമൊരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ശ്യാം സുബ്രഹ്മണ്യം ഛായാഗ്രഹണവും സാംനവീൻ ചിത്രസംയോജനവും നിർവഹിക്കുന്നു. പിആർഒ: വാഴൂർ ജോസ്.
സേതു അടൂർ നിർമ്മിക്കുന്ന ഈ ചിത്രം തിരുവോണ നാളിൽ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.
സിനിമാമോഹികളുടെ "ഫോർമുല'
11:37 AM Aug 26, 2020 | Deepika.com