സംവിധായകൻ രഞ്ജിത്ത് 2002ൽ കഥയും തിരക്കഥയും സംവിധാനവും ചെയ്ത് മികച്ച വാണിജ്യ വിജയം നേടിയ ചിത്രമായിരുന്നു നന്ദനം. നടൻ പൃഥിരാജിന്റെ ആദ്യ സിനിമ. ഇപ്പോൾ ഈ സിനിമ യുടെ പശ്ചാത്തലത്തിൽ പുതിയൊരു സീരിയൽ അതെ ടൈറ്റിലിൽ ഫ്ളവേഴ്സ് ടീവിയിൽ സംപ്രേഷണവും ആരംഭിച്ചു.
രഞ്ജിത്തിന്റെ സഹോദരൻ രഘുനാഥനാണ് ഫോർ എവർ എന്റർടൈൻന്റിന്റെ ബാനറിൽ പരമ്പര നിർമിക്കുന്നത്. സിനിമയിലെ നായിക കഥാപാത്രവും കൃഷ്ണ ഭക്തയുമായ ബാലാമണി (നവ്യനായർ ) വീട്ടു ജോലിക്കാരിയായി ഉണ്ണിയമ്മയുടെ തറവാട്ടിൽ എത്തുന്നതിനു മുമ്പുള്ള ജീവിത സാഹചര്യ മാണ് പ്രമേയത്തിന്റെ കാതൽ.
ബാലാമണിയുടെ പൂർവ കഥ അറിയാൻ പ്രേക്ഷകർക്കുള്ള ആകാംക്ഷ സ്വാഭാവികമാണല്ലോ. ഗുരുവായൂർ ഭക്തി സാന്ദ്രത യിൽ നിന്നാണ് ആദ്യ എപ്പിസോഡുകൾ തുടങ്ങുന്നത്. സിനിമയുടെ സീനുകളും ഗാനങ്ങളും സംയോജിപ്പിച്ചു പ്രേക്ഷകരിൽ സ്വീകാര്യത കൂട്ടാൻ ശ്രമിക്കുന്നുണ്ട്.
എൻ. കെ. ലോഹിതാക്ഷന്റെ കഥക്ക് ശിവൻ ആണ് തിരക്കഥ. ദിലീപ് താവന്നൂർ ആണ് സംവിധായകൻ. ആകാശദൂത് പോലുള്ള സൂപ്പർ ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗം പാരമ്പരകളായി ചാനലുകളിൽ എത്തിയിരുന്നുവെങ്കിലും വിജയം നേടാതെ കടന്നു പോയ ചരിത്രമുണ്ട്.
എന്നാൽ നന്ദനം പുതിയൊരു പരീക്ഷണമാണ്. രാത്രി 7.30ന് സംപ്രേക്ഷണം ചെയുന്ന പരമ്പരയിൽ ഇപ്പോൾ ഷാജു ശ്രീധർ, കവിത നായർ, മംഖാ മഹേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയുമായി ബന്ധപ്പെട്ട ചില കഥാപാത്രങ്ങൾ കേശവൻനായർ (ഇന്നസെന്റ് )ഉണ്ണിയമ്മ
(കവിയൂർ പൊന്നമ്മ )പിന്നെ ബാലാമണിയും(നവ്യ നായർ ) നിർണ്ണായക ഘട്ടങ്ങളിൽ സീരിയലിൽ കടന്നു വരുമെന്നും സൂചനയുണ്ട്.
പ്രേംടി. നാഥ്
നന്ദനം സിനിമയും "ഫ്ലവേഴ്സ്' സീരിയലും..
10:52 AM Aug 07, 2020 | Deepika.com