പ്രശസ്ത പിന്നണി ഗായി രാധിക തിലകിന് ആദരവുമായി മകൾ ദേവിക സുരേഷ്. സംഗീത വീഡിയോ പങ്കുവച്ചാണ് ദേവിക അമ്മയ്ക്ക് ആദരവ് നൽകിയത്. ഗായിക ശ്വേത മോഹനുമൊന്നിച്ച് കാനനകുയിലേ, ദേവസംഗീതം നീയല്ലേ, മായാമഞ്ചലിൽ, കാനനകുയിലേ എന്നീ ഗാനങ്ങളാണ് ദേവിക പാടിയത്.
അഞ്ച് മിനിട്ടും 24 സെക്കൻഡും ദൈർഘ്യമുള്ള ആൽബം വീട്ടിലിരുന്നാണ് ദേവിക തയാറാക്കിയത്. ശ്വേതാ മോഹനാണ് വീഡിയോ നിർമിച്ചത്. സുജാത മോഹനാണ് വീഡിയോ പങ്കുവച്ചത്.
"ഞങ്ങളുടെ കുടുംബത്തിന് തന്നെ ഏറ്റവും സ്പെഷ്യല്‍ ആയ ഒരു വീഡിയോ ആണ് ഇത്. എന്റെ പൊന്നനിയത്തി രാധികക്കായിട്ടുള്ള ഈ ഒരു ഡെഡിക്കേഷന് രാധികയുടെ മോള് തന്നെ പാടുന്നു എന്നുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.ശ്വേതയും ഈ വീഡിയോയുടെ ഒരു ഭാഗമായി തീര്‍ന്നതില്‍ വളരെ അധികം സന്തോഷം. ഓരോ ദിവസവും നിന്നെ ഓര്‍ത്തുകൊണ്ട്. സുജു ചേച്ചി'-സുജാത കുറിച്ചു.
2015 സെപ്റ്റംബർ 20നാണ് കാൻസർ രോഗം ബാധിച്ച് രാധിക തിലക് അന്തരിച്ചത്.