ഗാ​ന്ധ​ർ​വ​ത്തി​ലെ കു​ലു​ക്കി​യി​ട്ടും വീ​ഴാ​ത്ത കീ

07:56 PM Jul 17, 2020 | Deepika.com

സം​ഗീ​ത് ശി​വ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റെ താ​ര​രാ​ജാ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി 1993 -ൽ ​ഇ​റ​ങ്ങി​യ ചി​ത്ര​മാ​ണ് ഗാ​ന്ധ​ർ​വം. ഡെ​ന്നി​സ് ജോ​സ​ഫ് തി​ര​ക്ക​ഥ എ​ഴു​തി​യ ചി​ത്രം വ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു. സി​നി​മ​യ്ക്കൊ​പ്പം അ​തി​ലെ ഗാ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ബോ​ളി​വു​ഡ് ന​ടി​യും മോ​ഡ​ലു​മാ​യ കാ​ഞ്ച​നാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി ഈ ​സി​നി​മ​യി​ൽ എ​ത്തി​യ​ത്. തെ​ലു​ങ്ക്, ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ൽ തി​ള​ങ്ങി നി​ന്ന താ​ര​ത്തി​ന്‍റെ ആ​ദ്യ മ​ല​യാ​ള ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഗാന്ധ​ർ​വം.

പി​ന്നീ​ട് വി​വി​ധ ഭാ​ഷ​ക​ളി​ൽ സ​ജീ​വ​മാ​യ താ​രം വി​വാ​ഹ​ത്തോ​ടെ സി​നി​മാ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു. മോ​ഹ​ൻ​ലാ​ലി​നെ​പ്പ​റ്റി​യും ഗാ​ന്ധ​ർ​വം സി​നി​മ​യെ​പ്പ​റ്റി​യും അ​ടു​ത്ത​യി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ കാ​ഞ്ച​ൻ മ​ന​സ് തു​റ​ന്ന​തു വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രി​ക്കു​ക​യാ​ണ്.

ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​ണ് ലാ​ലേ​ട്ട​ന്‍റെ ഒ​പ്പം ഗാ​ന്ധ​ർ​വം സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ​തെ​ന്നും താ​രം പ​റ​യു​ന്നു. മ​റ്റ് ഇ​ൻ​ഡ​സ്ട്രി​ക​ളി​ൽ ഇ​ത്ര​യും സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു.

ആ​ദ്യ​മാ​യി മ​ല​യാ​ളം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ ന​ല്ല ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ച്ച​പ്പോ​ൾ സെ​റ്റി​ൽ ഉ​ള്ള​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞു. മോ​ഹ​ൻ​ലാ​ൽ ഇ​ത്ര​യും വ​ലി​യ ന​ട​നാ​ണ് എ​ന്ന് അ​തി​ൽ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് അ​റി​ഞ്ഞി​രു​ന്നി​ല്ല. ഒ​പ്പം അ​ഭി​ന​യി​ച്ച​പ്പോ​ൾ ഒ​രി​ക്ക​ൽ പോ​ലും മോ​ശ​മാ​യോ മു​ഖം ക​റു​പ്പി​ച്ചോ അ​ദ്ദേ​ഹം സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു.

ഗാ​ന്ധ​ർ​വം സി​നി​മ​യി​ൽ അ​ഭി​ന​യ​ത്തി​ന്‍റെ ഇ​ട​യ്ക്ക് ഉ​ണ്ടാ​യ ഒ​രു രം​ഗം ഓ​ർ​ക്കു​ന്പോ​ൾ ഇ​പ്പോ​ളും ചി​രി വ​രാ​റു​ണ്ടെ​ന്നും കാ​ഞ്ച​ൻ പ​റ​ഞ്ഞു. ഒ​രു കീ ​ഒ​ളി​പ്പി​ക്കു​ന്ന രം​ഗ​ത്തി​ൽ അ​ത് ത​ന്‍റെ ഡ്ര​സ്സി​ന്‍റെ അ​ക​ത്ത് എ​ടു​ത്ത് ഇ​ടു​ക​യും തു​ട​ർ​ന്ന് മോ​ഹ​ൻ​ലാ​ൽ വ​ന്ന് എ​ന്നെ എ​ടു​ത്തു​പൊ​ക്കി ത​ല​കീ​ഴാ​യി പി​ടി​ച്ച് കു​ലു​ക്കി കീ ​വെ​ളി​യി​ൽ ഇ​ടു​ന്ന​താ​ണ് രം​ഗം.

എ​ന്നാ​ൽ ആ ​രം​ഗം ര​ണ്ട് ത​വ​ണ എ​ടു​ത്ത​പ്പോ​ളും മോ​ഹ​ൻ​ലാ​ൽ ത​ന്നെ എ​ത്ര പി​ടി​ച്ചു കു​ലു​ക്കി​യി​ട്ടും കീ ​വെ​ളി​യി​ൽ വ​ന്നി​ല്ല. പി​ന്നീ​ട് കീ ​വീ​ഴു​ന്ന ഷോ​ട്ട് മാ​ത്ര​മാ​യി ഷൂ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. ഡ്ര​സ്സി​ന​ക​ത്തു​നി​ന്ന് കീ ​എ​ടു​ത്ത് കൈ ​കൊ​ണ്ട് താ​ഴെ ഇ​ടു​ന്ന ഷോ​ട്ട് ആ​ണ് പി​ന്നീ​ട് ചെ​യ്ത​ത​തെ​ന്നും താ​രം വ്യ​ക്ത​മാ​ക്കു​ന്നു.