മലയാളത്തിന്റെ ദൃശ്യ മാധ്യമ രംഗത്തെ വാർത്താ ചാനലുകൾക്ക് വൻ നേട്ടം. സ്വർണ്ണകടത്തിന്റെ സെൻസേഷലിസവും കോവിഡ് വാർത്തകളും തന്നെയാണ് ചാനലുകൾക്ക് തുണയായത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റീസർച് കൌൺസിൽ ഇന്ത്യയുടെ (ബാർക്ക് )ജൂലായ് 4 മുതൽ 10വരെ യുള്ള പ്രതിവാര റിപ്പോർട്ട് പ്രകാരം ഏഷ്യാനെറ്റ് ന്യൂസ്, 24ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ജനം ന്യൂസ് എന്നീ ചാനലുകളാണ് ടോപ് 5ൽ സ്ഥാനം നേടിയത്.
പിന്നിട്ട വാരത്തിൽ 5ലെ മീഡിയ വൺ ചാനലിനെ മറികടന്നാണ് ജനത്തിന്റെ കടന്നുകയറ്റം.ആവറേജ് 10മുതൽ 15ശതമാനം വരെ പ്രേക്ഷക വളർച്ച ഈ ചാനലുകൾ നേടിയപ്പോൾ 24ന്യൂസ് ആണ് മുന്നിൽ.
നമ്മുടെ ഭാഷാചാനലുകൾ ദേശീയ ഇംഗ്ലീഷ് വാർത്താ ചാനലുകളോട് മത്സരിച്ചു നിൽക്കുന്ന കാഴ്ച സമീപ കാലത്ത് ശ്രദ്ധേയമാണ്. എന്തിന് വ്യൂവർഷിപ്പിൽ ഏറെ മുന്നിൽ നിൽക്കുന്ന പാരമ്പരകൾക്കു പോലും തിരിച്ചടിയായി മാറുന്നു എന്നാണ് സത്യം.
അടുത്ത വാരത്തിലും വൻ റേറ്റിംഗ് കുതിപ്പുണ്ടാകും. ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന വാർത്തകൾക്ക് വഴി തെളിഞ്ഞ നിർണ്ണായക നിമിഷങ്ങളും ദിവസങ്ങളും സംഭവബഹുലം തന്നെയാണ്. എന്തിന് വാർത്താചാനലുകൾ ഏറെ മത്സരിച്ച വാളയാർ കൊച്ചി "സ്വപ്ന യാത്ര 'യുടെ ലൈവ് കാഴ്ചകളടക്കം ഏത് ചാനൽ നേട്ടം കൊയ്യുമെന്ന് ആകാംക്ഷയോടെയാണ് ചാനലുകൾ കാത്തിരിക്കുന്നത്.
പ്രേംടി.നാഥ്
വാർത്ത ചാനലുകൾക്ക് വൻ നേട്ടം
03:10 PM Jul 17, 2020 | Deepika.com