മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ഹിറ്റ് സിനിമകളിൽ ഒന്നാണ് സല്ലാപം. ദിലീപ്-മഞ്ജു വാര്യർ ജോഡികൾ ഒന്നിച്ച ഈ ചിത്രം ലോഹിതദാസിന്റെ കൈയൊപ്പിൽ പിറവി കൊണ്ടതാണ്.
സല്ലാപം എന്ന ചിത്രത്തിൽ ആദ്യം പരിഗണിച്ചത് നടി ആനിയെ ആയിരുന്നുവെന്നും പിന്നീട് ആ വേഷം മഞ്ജുവിൽ എത്തിച്ചേരുകയായിരുന്നുവെന്നും മുന്പു വെളിപ്പെടുത്തിയത് ലോഹിതദാസിന്റെ ഭാര്യ സിന്ധുവായിരുന്നു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.
കിരീടം ഉണ്ണിയാണ് ആനിയുടെ പേര് സല്ലാപത്തിലേക്കു നിർദേശിച്ചത്. എന്നാൽ പിന്നീടു ലോഹിതദാസ് അത്രയും നിറവും സൗന്ദര്യവുമുള്ള കുട്ടി സല്ലാപത്തിലേക്കു വേണ്ടെന്നും നമുക്കൊരു നാടൻ പെണ്കുട്ടി മതിയെന്നും നിർദേശിക്കുകയായിരുന്നുവത്രേ. അങ്ങനെയാണ് മഞ്ജു സല്ലാപത്തിലേക്കെത്തുന്നത്.
വളരെ ബഹുമാനമുള്ള കുട്ടിയാണ് മഞ്ജു വാര്യർ എന്നും ഒരു നടിയെ നമ്മൾ ആദരിക്കുന്നത് അവരുടെ പെരുമാറ്റംകൊണ്ടാണെന്നും സാറിന്റെ നായികമാരിൽ മഞ്ജുവിനോടാണ് തനിക്ക് ഏറെ ഇഷ്ടമെന്നും സിന്ധു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ആനിയുടെ നഷ്ടം, മഞ്ജു വാര്യരുടെ സമയം
07:44 PM Jul 16, 2020 | Deepika.com