ടെലിവിഷൻ അവതാരക മീര അനിൽ വിവാഹിതയായി. കൊല്ലം മല്ലപ്പണി സ്വദേശി വിഷ്ണുവാണ് വരൻ. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
തിരുവനന്തപുരം സ്വദേശികളായ അനിൽകുമാർ-ഗീത ദമ്പതികളുടെ മകളായ മീര എഞ്ചിനീയറിംഗ് പഠനത്തെ തുടർന്ന് ജേർണലിസവും പൂർത്തിയാക്കിയാണ് ടെലിവിഷൻ രംഗത്തെത്തുന്നത്. മുൻ യൂണിവേഴ്സിറ്റി കലാതിലകവും മികച്ച നർത്തകിയുമാണ്. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റിന്റെ 1200ൽ പരം എപ്പിസോഡുകൾ പിന്നിട്ട കോമഡി സ്റ്റാർ സീസൺ 2 വിലുടെയാണ് മീര ഏറെ പ്രശസ്ത ആകുന്നത്. ഏഷ്യാനെറ്റിന്റെ തന്നെ മിക്ക സ്റ്റേജ് പ്രോഗ്രാമ്മുകളിലും ഇപ്പോൾ അവതാരകയായി എത്തുന്നതും മീര തന്നെയാണ്.
പ്രേം ടി. നാഥ്
അവതാരക മീര അനിൽ വിവാഹിതയായി.
12:25 PM Jul 16, 2020 | Deepika.com