അമർ അക്ബർ ആന്റണി പോലെ ഒട്ടനവധി ഗാനരംഗത്തിന്റെ മനോഹര പശ്ചാത്തലം, ഉദയനാണ് താരം പോലുള്ള സിനിമകളിലെ പ്രധാന ലൊക്കേഷൻ, ചെന്നൈ എക്സ്പ്രസിലെ റെയിൽവേ സ്റ്റേഷൻ, ബാഹുബലിയിലെ മഹിഷ്മതി തുടങ്ങി പ്രേക്ഷകമനസിലെ സ്വപ്നലോകമായി മാറുന്ന ഒരു ലൊക്കേഷൻ. അതാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. ഗിന്നസ് ബുക്കിൽ ഇടംപിടിച്ച സിനാമാ നഗരം.
നൃത്തരംഗങ്ങൾ ഒരുക്കുന്ന പൂന്തോട്ടങ്ങൾ, ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും രീതികൾക്കനുസരിച്ച് ഒരുക്കിയ തെരുവുകൾ, സ്ഫോടനങ്ങൾ നടത്തി തകർക്കാനായി മാത്രം കെട്ടിപ്പൊക്കിയ പടുകൂറ്റൻ മന്ദിരങ്ങൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ആശുപത്രി, സ്കൂൾ, കോളജ്, പുരാണകഥകൾക്കായുള്ള കൊട്ടാരങ്ങൾ, ചരിത്രസ്മാരകങ്ങൾ, തുടങ്ങി എന്ത് രംഗത്തിനും അനുയോജ്യമായ കാഴ്ചകൾ ഈ ഫിലിം സിറ്റിയിലുണ്ട്. ചുരുക്കിപ്പറഞ്ഞാൽ തിരക്കഥയും താരങ്ങളുമായി ചെന്നാൽ സിനിമ മുഴുവൻ ചിത്രീകരിച്ചു മടങ്ങാം.
സിനിമാ ലൊക്കേഷൻ മാത്രമല്ല റാമോജി. സഞ്ചാരികൾക്ക് കാഴ്ചയുടെവിസ്മയമൊരുക്കുന്ന അദ്ഭുതലോകം കൂടെയാണിവിടം. ഹൈദരാബാദ് നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെ ഹയാത്ത് നഗറിലാണ് റാമോജി ഫിലിം സിറ്റി.
തിരക്കഥയും താരങ്ങളുമായി ഇവിടെവന്നാൽ സിനിമ മുഴുവൻ ചിത്രീകരിച്ചു മടങ്ങാം
07:43 PM Jul 08, 2020 | Deepika.com