മോഹൻലാലിന്റെ പിൽക്കാല കരിയറിൽ ഒരു പ്രത്യേക ജനുസ്സിലുള്ള മാസ് സിനിമകൾക്ക് തുടക്കമിട്ട ചിത്രമായിരുന്നു 1993ൽ പുറത്തിറങ്ങിയ ദേവാസുരം.
തിയറ്ററുകളിൽ നൂറിലധികം ദിനങ്ങൾ പിന്നിട്ട് വലിയ ബോക്സ്ഓഫീസ് വിജയം നേടിയ ചിത്രം സംവിധാനം ചെയ്തത് ഐ.വി. ശശിയായിരുന്നു. രചന നിർവഹിച്ചത് രഞ്ജിത്തും. രഞ്ജിത്തിന്റെ എഴുത്തുജീവിതത്തിലും ഒരു വഴിമാറ്റം സൃഷ്ടിച്ച ചിത്രമായിരുന്നു ദേവാസുരം. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, ജോർജൂട്ടി c\o ജോർജൂട്ടി എന്നിവയാണ് ദേവാസുരത്തിന് മുൻപ് രഞ്ജിത്ത് തിരക്കഥ രചിച്ച ചിത്രങ്ങൾ.
ദേവാസുരത്തിലാണ് ഒന്നിനെയും കൂസാത്ത ഒരു നായകൻ അദ്ദേഹത്തിന്റെ തിരക്കഥയിൽ ആദ്യമായി എത്തുന്നത്. ദേവാസുരം സൃഷ്ടിച്ച ട്രെന്റിന് പിന്നാലെ മലയാളസിനിമ വിശേഷിച്ചും സൂപ്പർതാര സിനിമകൾ ഏറെക്കാലം സഞ്ചരിച്ചു. സംഭാഷണപ്രധാനം കൂടിയായിരുന്നു പലപ്പോഴും ആ സിനിമകൾ. നായക കഥാപാത്രങ്ങളുടെ ദൈർഘ്യമുള്ള സംഭാഷണങ്ങൾ അവയുടെ പ്രത്യേകതയായിരുന്നു.
ദേവാസുരം തുടക്കമിട്ടത് എന്തിന്?
08:00 PM Jul 02, 2020 | Deepika.com