തനിക്ക് ലഭിച്ച വൈദ്യുതി ബില്ലിലെ തുക കണ്ട് ഞെട്ടി മലയാള നടി കാർത്തിക നായരും. ആയിരങ്ങൾ ബിൽ തുകയായി വന്നത് കണ്ട് പൊതുജനം അന്പരന്നുവെങ്കിൽ കാർത്തികയ്ക്ക് വന്ന ബിൽ തുക കേട്ടാൽ ആർക്കും ഷോക്ക് ആവും. ഒരു ലക്ഷത്തോളം രൂപയാണ് കാർത്തികയ്ക്ക് വന്ന വൈദ്യുതി ബിൽ. ബിൽതുക കണ്ട തനിക്കുണ്ടായ ഞെട്ടൽ കാർത്തിക ഒരു ട്വീറ്റിൽ പ്രകടിപ്പിച്ചു.
മുംബൈയിലെ വീട്ടിലേക്ക് അദാനി ഇലക്ട്രിസിറ്റി മുംബൈയുടെ ബില്ലിലാണ് ഭീമമായ തുക ഉണ്ടായിരുന്നത്. ഇതു തന്നെ അന്പരപ്പിച്ചു വെന്നും മീറ്റർ റീഡിംഗ് പോ ലുംഎടുക്കാതെയാണ് ബിൽ നൽകിയതെന്ന് കാർത്തിക ട്വീറ്റിൽ പരാതിപ്പെടുന്നു.
കാർത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നൽകുന്നുണ്ട്. അക്കൗണ്ട് നന്പറും കോണ്ടാക്ട് വിവരങ്ങളും തങ്ങൾക്ക് കൈമാറാൻ ഇവർ നിർദ്ദേശിക്കുന്ന റിപ്ലൈ ട്വീറ്റിൽ പറയുന്നു. ഇത്രയും തുക വന്നത് പരിശോധിക്കാമെന്ന് അവർ ഉറപ്പുനൽകുന്നുമുണ്ട്.
മുൻകാല നടി രാധയുടെ മകളായ കാർത്തിക മലയാളത്തിൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സംവിധായകൻ സന്തോഷ് ശിവനായിരുന്നു ഇതിലെ നായകൻ. ശേഷം കമ്മത്ത് ആൻഡ് കമ്മത്ത് എന്ന സിനിമയിലും നായികാ വേഷം ചെയ്തു. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്നപ്പോഴാണ് കാർത്തിക വ്യവസായ രംഗത്തേക്ക് തിരിഞ്ഞത്. പ്രമുഖ ഹോട്ടൽ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ് കാർത്തിക ഇപ്പോൾ.
അദാനിയുടെ കറണ്ട്; ഷോക്കടിച്ച് കാർത്തിക
07:51 PM Jul 02, 2020 | Deepika.com