അനീസ്യ എന്ന ചിത്രത്തിനുശേഷം, അർജുൻ ബിനു രചനയും സംവിധാനവും ചെയ്യുന്ന "ജാക്ക് ഫ്രൂട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
സലാല മൊബൈൽസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അൻവർ ഷെറീഫ്, നന്ദൻ ഉണ്ണി, കോട്ടയം റഷീദ്, ടി. എസ്. രാജു, അഖിൽ പ്രഭാകർ, സാജു കൊടിയൻ, രതീഷ് രാജ്, മങ്കാ മഹേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. അർജുൻ ബിനു, സാബു, ശ്രീകുമാർ, നീതു മോഹൻദാസ് എന്നിവരുടെ വരികൾക്ക് പാർഥസാരഥി, കെ. ജി. രാധാകൃഷ്ണൻ, സാബു എന്നിവർ ഈണംപകരുന്നു.
ചിത്രത്തിന്റെ പൂജ തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്നു. മന്ത്രി എം. എം. മണി ഭദ്രദീപം തെളിച്ചു. ചിത്രത്തിന്റെ ഓഡിയോ റിലീസ് ഡപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ജാക്ക് ഫ്രൂട്ട്: ചെറുപ്പക്കാരുടെ മധുരമുള്ള കഥ
10:39 AM Aug 23, 2017 | Deepika.com