നാ​ളേ​ക്കാ​യി പൂ​ർ​ത്തി​യാ​യി

03:32 PM Jul 01, 2020 | Deepika.com

കു​പ്പി​വ​ള, ഓ​ർ​മ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സു​രേ​ഷ് തി​രു​വ​ല്ല സം​വി​ധാ​നം ചെ​യ്യു​ന്ന നാ​ളേ​ക്കാ​യി എ​ന്ന ചി​ത്രം പൂ​ർ​ത്തി​യാ​യി. കോ​വി​ഡി​നെ തു​ട​ർ​ന്ന് ചി​ത്രീ​ക​ര​ണം പാ​തി​വ​ഴി​യി​ൽ നി​ർത്തി​വെ​യ്ക്കു​ക​യും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഇ​ള​വു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്ത ആ​ദ്യ സി​നി​മ കൂ​ടി​യാ​ണ് നാ​ളേ​യ്ക്കാ​യി.

സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, മ​ധു​പാ​ൽ, കൃ​ഷ്ണ​പ്ര​സാ​ദ്, സ​ജീ​വ് വ്യാ​സ, ജ​യ്സ​പ്പ​ൻ മ​ത്താ​യി, ഷി​ബു​ല​ബാ​ൻ, സു​രേ​ഷ് തി​രു​വ​ല്ല, നൗ​ഷാ​ദ് ഷാ​ഹു​ൽ, ആ​ർ.​ജെ. സു​മേ​ഷ്, എ.​കെ. വേ​ണു​ഗോ​പാ​ൽ, ക​ണ്ണ​ൻ, അ​ന​ന്തു, ബെ​ന്ന​ജോ​ണ്‍, ന​ന്ദ​ന ന​ന്ദ​ഗോ​പാ​ൽ, ശ്രീ​ല​താ ന​ന്പൂ​തി​രി, മ​ണ​ക്കാ​ട് ലീ​ല, സ​രി​താ രാ​ജീ​വ്, ആ​ശാ​നാ​യ​ർ, ആ​മി, സീ​മാ​ബാ​ല​കൃ​ഷ്ണ​ൻ, ശി​വ​ല​ക്ഷ്മി എ​ന്നി​വ​ർ ചിത്രത്തിൽ അഭി​ന​യി​ക്കു​ന്നു.

ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വി.കെ. അജിതൻ കുമാർ ആണ്. സൂ​ര​ജ് ശ്രു​തി സി​നി​മാ​സ് ആണ് നിർമാണം.