തെലുങ്കിൽ മാത്രമല്ല കേരളത്തിലും അല്ലു അർജുന് ആരാധകരേറെയാണ്. അതുകൊണ്ടു തന്നെ മല്ലു അർജുൻ എന്നൊരു വിളിപ്പേരും കക്ഷിക്കുണ്ട്. അല്ലു അർജുനെപ്പറ്റിയുള്ള വാർത്തകൾക്ക് മലയാളികളും കാതോർക്കാറുണ്ട്. ഇപ്പോൾ അല്ലുവിന്റെ പ്രതിഫലത്തുകയെക്കുറിച്ചാണ് പുതിയ വാർത്തകൾ.
പുതിയ ചിത്രമായ ‘പുഷ്പ’യിൽ അല്ലു അർജുൻ വാങ്ങുന്ന തുകയാണ് ഇപ്പോൾ ആരാധകരെ അന്പരപ്പിച്ചിരിക്കുന്നത്. പുതിയ ഗെറ്റപ്പിൽ എത്തുന്ന ഈ ചിത്രത്തിനു വേണ്ടി 35 കോടി രൂപ അല്ലു അർജുൻ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട്.
അല്ലുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം അല വൈകുണ്ഠപുരമലു വൻ ഹിറ്റായിരുന്നു. ഈ ചിത്രത്തിന് വേണ്ടി 25 കോടി രൂപയായിരുന്നു അല്ലു അർജുൻ വാങ്ങിയ പ്രതിഫലം. പുഷ്പയുടെ ചിത്രീകരണം കേരളത്തിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഇതേത്തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരുന്നു.
ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വെച്ച് ഓഗ്സ്റ്റിൽ സിനിമയുടെ ബാക്കി ചിത്രീകരണം നടത്താൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
അല്ലുവിന്റെ പ്രതിഫലം 35 കോടി
07:22 PM Jun 25, 2020 | Deepika.com