ഐ.വി ശശിയുടെ സംവിധാനത്തിൽ 1988ൽ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ 1921 എന്ന ചിത്രം മലബാർ കലാപത്തിന്റെ കഥയായിരുന്നു പറഞ്ഞത്. ഇപ്പോൾ വീണ്ടും മലബാർ കലാപം പശ്ചാത്തലമാക്കി മറ്റൊരു ചിത്രമൊരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാവുന്നു. വാരിയംകുന്നൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തു തന്നെ ആരംഭിക്കും.
ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു- പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. സിക്കന്ദർ, മൊയ്ദീൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മുഹ്സിൻ പരാരിയാണ് കോ-ഡയറക്ടർ. ഹര്‍ഷദും റമീസും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ഷൈജു ഖാലിദാണ് കാമറ കൈകാര്യം ചെയ്യുന്നത്. പൃഥ്വിരാജും ആഷിഖ് അബുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിയംകുന്നൻ.
പൃഥ്വിരാജ് വാരിയംകുന്നൻ ആകുന്നു
11:54 AM Jun 23, 2020 | Deepika.com