ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂവിലൂടെ പ്രശസ്ത കന്നഡ താരം ശിൽപ്പ മഞ്ജുനാഥ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. കോമഡിക്ക് പ്രാധാന്യം നൽകി നിർമിക്കുന്ന ചിത്രത്തിൽ നീരജ് മാധവിന്റെ നായികയായ സാന്ദ്ര എന്ന കഥാപാത്രത്തെയാണ് ശിൽപ്പ അവതരിപ്പിക്കുന്നത്.
തനിക്ക് മലയാളം ഒരു വാക്കുപോലും അറിയില്ലെന്നും നീണ്ട ഡയലോഗ് ഉള്ളതുകൊണ്ട് പഠിക്കാനുള്ള ശ്രമത്തിലാണെന്നും ശിൽപ പറഞ്ഞു. വിജയ് ആന്റണിയുടെ തമിഴ് ചിത്രം കാളിയിലും ശിൽപ പ്രധാനവേഷത്തിൽ എത്തിയിരുന്നു.
മലയാളത്തിൽ അരങ്ങേറാൻ ശിൽപ മഞ്ജുനാഥ്
05:46 PM Aug 22, 2017 | Deepika.com