വീണ്ടും വെബ് സീരിസുമായി ഗൗതം മേനോൻ. സിനിമോട്ടോഗ്രാഫർ പി.സി. ശ്രീറാം ആണ് ഇക്കാര്യം പുറത്തുവിട്ടത്. വെബ് സീരീസിന് വേണ്ടി കാമറ കൈകാര്യം ചെയ്യുന്നതും ശ്രീറാമാണ്.
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പി.സി. ശ്രീറാം നീണ്ട ഇടവേളക്ക് ശേഷം താൻ ഗൗതം മേനോനൊപ്പം കൂടുന്ന കാര്യം അറിയിച്ചത്. ആമസോൺ പ്രൈമിനു വേണ്ടിയാണ് ഗൗതം മേനോൻ വെബ് സീരീസ് ഒരുക്കുന്നത്.
അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതത്തെ പശ്ചാത്തലമാക്കി ഗൗതം മേനോൻ ക്വീൻ എന്ന വെബ് സീരിസ് മുന്‍പ് സംവിധാനം ചെയ്തിരുന്നു.
വെബ് സീരിസുമായി വീണ്ടും ഗൗതം മേനോൻ
07:23 PM Jun 20, 2020 | Deepika.com