രജനികാന്ത് ചിത്രത്തിന്റെ റിലീസ് മാറ്റി. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വർഷം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്റെ റിലീസാണ് അടുത്ത വർഷം പൊങ്കലിലേക്ക് മാറ്റിയത്.
ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ നിർമിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. നയൻതാര, കീർത്തി, സുരേഷ്, ഖുഷ്ബു, മീന എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രകാശ് രാജ്, സൂരി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സംഗീതം-ഡി.ഇമ്മൻ. ഫെബ്രുവരി 24ന് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരുന്നു.
ആരാധകർക്ക് കാത്തിരിപ്പ്; രജനി ചിത്രം അടുത്ത വർഷം
07:50 PM Jun 19, 2020 | Deepika.com