സുശാന്ത് സിംഗ് രാജ്പുടിന്റെ മരണത്തോടെ വിഷാദരോഗം എങ്ങും ഒരു ചർച്ചയായിരിക്കുകയാണ്. താനും വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഖുശ്ബു.
എല്ലാം അവസാനിപ്പിക്കാൻ ഒരിക്കൽ ഞാനും ആഗ്രഹിച്ചിരുന്നു. ഒരു കാലത്ത് എനിക്ക് ജീവിതം സ്തംഭിച്ചതായി തോന്നി. ആ കാലം എന്നെ ഭയപ്പെടുത്തിയിരുന്നു. എല്ലാ പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാൻ എന്നെന്നേക്കുമായി ഉറങ്ങണമെന്ന് തീരുമാനിച്ചു. പക്ഷേ മനസും സുഹൃത്തുക്കളും പിന്തിരിപ്പിച്ചു.
എന്നിലെ എല്ലാ ദുർ വിചാരങ്ങളേക്കാളും ശക്തയാണ് ഞാൻ എന്ന് തെളിയിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഞാൻ ഇല്ലാതാകുന്നത് കാണാൻ ആഗ്രഹിച്ചവരേക്കാൾ ശക്തയാണ് ഞാനെന്ന് തെളിയിക്കാൻ... ഖുശ്ബു ട്വിറ്ററിൽ കുറിച്ചു.
1980ൽ ദ ബേർണിംഗ് ട്രെയിൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഖുഷ്ബു അഭിനയരംഗത്തെത്തിയത്. 1981ൽ ലാവാറിസ് എന്ന അമിതാഭ് ബച്ചൻ ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. പക്ഷെ തെന്നിന്ത്യയിലാണ് ഖുശ്ബു തിരക്കേറിയ താരമായത്.
ഞാനും വിഷാദരോഗത്തിന് അടിമയായിരുന്നു: ഖുശ്ബു
01:32 PM Jun 17, 2020 | Deepika.com