ബാഹുബലിയിലെ ’മനോഹരി’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുദ്ധവും മത്സരവും നിറഞ്ഞാടിയ സിനിമയിലെ വ്യത്യസ്തത പുലർത്തിയ ഐറ്റം സോംഗായിരുന്നു പ്രഭാസ് ഉൾപ്പെടെയുള്ളവർ അണിനിരന്ന ആ ഗാനരംഗം.
ബാഹുബലിയിലെ മനോഹരിക്ക് പുത്തൻ ചുവടുകളുമായി വരികയാണ് നടി ജനീലിയ ദേശ്മുഖ്. ബാഹുബലി ഒന്നാംഭാഗത്തിലാണ് ഈ ഗാനരംഗമുള്ളത്. സന്തോഷം വരുന്പോൾ നൃത്തം ചെയ്യണം’ എന്ന അടിക്കുറിപ്പോടെയാണ് ജെനീലിയ തന്റെ നൃത്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സന്തോഷവതിയായ ജെനീലിയയുടെ വീഡിയോയ്ക്ക് ആരാധകരുടെ അഭിനന്ദനപ്രവാഹമാണ്.ലോക്ക്ഡൗണ്‍ നാളുകളിൽ ടിക് ടോക് വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ജെനീലിയ.
ബാഹുബലിയിലെ ഗാനത്തിനൊപ്പം ചുവടു വച്ച് ജെനീലിയ
03:18 PM Jun 15, 2020 | Deepika.com