ധ്രു​വ​ന​ച്ച​ത്തി​രം അ​ധി​കം വൈ​കി​ല്ല

11:46 AM Jun 12, 2020 | Deepika.com

ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സ് നീ​ണ്ടു​പോ​കു​ന്ന​ത് ഗൗ​തം മേ​നോ​നെ സം​ബ​ന്ധി​ച്ച് പു​ത്ത​രി​യ​ല്ല. വി​ക്ര​മി​നെ നാ​യ​ക​നാ​ക്കി ഗൗ​തം മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത ധ്രു​വ​ന​ച്ച​ത്തി​രം എ​ന്ന ചി​ത്രം എ​ന്താ​യി എ​ന്ന് പ്രേ​ക്ഷ​ക​ർ ചോ​ദി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കു​റ​ച്ചു നാ​ളാ​യി. ഇ​പ്പോ​ൾ ചി​ത്രം അ​ധി​കം വൈ​കില്ലെന്ന വാ​ർ​ത്താ​യ​ണ് പു​റ​ത്തു വ​രു​ന്ന​ത്.

ഗാ​യ​ക​ന്‍ കാ​ര്‍​ത്തി​ക്, ഗാ​ന​ര​ച​യി​താ​വ് മ​ദ​ന്‍ കാ​ര്‍​കി, കൊ​റി​യോ​ഗ്രാ​ഫ​ര്‍ സ​തീ​ഷ് കൃ​ഷ്‍​ണ​ന്‍ എ​ന്നി​വ​ർ​ക്കൊ​പ്പം ന​ട​ത്തി​യ ഇ​ൻ​സ്റ്റ​ഗ്രാം ലൈ​വി​നി​ടെ ചി​ത്ര​ത്തി​ന്‍റെ ജോ​ലി​ക​ൾ ഒ​ട്ടു​മി​ക്ക​തും പൂ​ർ​ത്തി​യാ​യി എ​ന്നാ​ണ് ഗൗ​തം മേ​നോ​ൻ അ​റി​യി​ച്ച​ത്. വി​ക്ര​മി​ന്‍റെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.
മ​റ്റു പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ളൊ​ന്നും അ​ധി​കം അ​വ​ശേ​ഷി​ക്കു​ന്നി​ല്ലെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണി​നു ശേ​ഷം വ​രു​ൺ നാ​യ​ക​നാ​കു​ന്ന ജോ​ഷ്വ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ക്കും.