നടൻ ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 2017ൽ പുറത്തിറങ്ങിയ പവർ പാണ്ടി. രാജ്കിരൺ, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും ധനുഷ് സംവിധായകന്റെ കുപ്പായമണിയുകയാണ്. നാൻ രുദ്രൻ എന്നാണ് ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്.
തെലുങ്ക് സൂപ്പർതാരം നാഗാർജുനയും എസ്.ജെ സൂര്യയും അദിതി റാവുവുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരം എന്ന ചിത്രമാണ് ഇനി ധനുഷിന്റേതായി എത്താനുള്ളത്.
ലോക്ക്ഡൗൺ കാലം കഴിഞ്ഞ് താൻ അഭിനയിക്കാൻ കരാർ നൽകിയ ചിത്രങ്ങൾ പൂർത്തിയായിക്കഴിഞ്ഞാലുടൻ നാൻ രുദ്രന്റെ സംവിധാനത്തിലേക്കു ധനുഷ് തിരിയും.
ധനുഷ് വീണ്ടും സംവിധായകനാകുന്നു; നായകൻ നാഗാർജുന
07:14 PM Jun 11, 2020 | Deepika.com