വീട്ടിലിരുന്നു നൃത്തം ചെയ്ത് പ്രി​യ; വീഡിയോ സൂ​പ്പ​ർ​ഹി​റ്റ്

04:04 PM Jun 10, 2020 | Deepika.com

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ർ. മ​ല​യാ​ള​ത്തി​ന് പു​റ​മെ ബോ​ളി​വു​ഡി​ലും തി​ള​ങ്ങി​യി​രി​ക്കു​ക​യാ​ണ് ന​ടി. ഇ​പ്പോ​ൾ താ​ര​ത്തി​ന്‍റെ ഒ​രു നൃ​ത്ത​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ ആ​കു​ന്ന​ത്. 1999-ൽ ​പു​റ​ത്തെ​ത്തി​യ താ​ൽ എ​ന്ന ചി​ത്ര​ത്തി​ലെ താ​ൽ സെ ​താ​ൽ മി​ലാ.. എ​ന്ന് ഗാ​ന​ത്തി​നൊപ്പമാ​ണ് പ്രി​യ നൃ​ത്തം ചെ​യ്തി​രി​ക്കു​ന്ന​ത്.​

ചി​ല പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് പ്രി​യ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്നു. എ​നി​ക്ക​റി​യാം ഞാ​ൻ കൊ​റി​യോ​ഗ്രാ​ഫി​യോ​ട് പൂ​ർ​ണ​മാ​യും നീ​തി പു​ല​ർ​ത്തി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ തെ​റ്റു​ക​ൾ ക്ഷ​മി​ക്കു​ക. ഒ​രു എ​ളി​യ ശ്ര​മ​മാ​ണ് എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​കും എ​ന്ന് ക​രു​തു​ന്നു- വി​ഡി​യോ​യ്ക്കൊ​പ്പം പ്രി​യ കു​റി​ച്ചു.

ന​ർ​ത്ത​കി​യും ബോ​ളി​വു​ഡ് നൃ​ത്ത സം​വി​ധാ​യി​ക​യു​മാ​യ ക​ൽ​പി​ത​യു​ടെ കൊ​റി​യോ​ഗ്ര​ഫി​യോ​ട് തോ​ന്നി​യ ഇ​ഷ്ട​മാ​ണ് ത​ന്‍റെ ഈ ​പ​രീ​ക്ഷ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രി​യ പ​റ​യു​ന്നു.