ആരാധകർക്കൊപ്പം സെൽഫിയില്ല; കാ​ര​ണം വെളിപ്പെടുത്തി അപർണ

03:22 PM Jun 10, 2020 | Deepika.com

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ലെ ജിം​സി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​ല​യാ​ളി​ക​ളു​ടെ മ​ന​‌​സി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് അ​പ​ർ​ണ ബാ​ല​മു​ര​ളി. ചി​ല​പ്പോ​ൾ ആ​രാ​ധ​ക​രോ​ട് സെ​ൽ​ഫി​ക്ക് നോ ​പ​റ​യാ​റു​ണ്ട് എ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​കയാണ് അപർണ.

ത​ന്‍റെ മൂ​ഡ് അ​നു​സ​രി​ച്ചാ​കും സെ​ൽ​ഫി​ക്ക് ത​യാ​റാ​വു​ക എ​ന്നാ​ണ് അ​പ​ർ​ണ പ​റ​യു​ന്ന​ത്. ​പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ആ​രാ​ധ​ക​ർ സെ​ൽ​ഫി എ​ടു​ക്കാ​ൻ വ​രു​ന്പോ​ൾ എ​ന്‍റെ മൂ​ഡ് അ​നു​സ​രി​ച്ചാ​ണ് അ​തി​ന് നി​ന്നു കൊ​ടു​ക്കു​ക. ഒ​ട്ടും മൂ​ഡ് ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണേ​ൽ പ​റ്റി​ല്ല എ​ന്ന് പ​റ​യും- അ​പ​ർ​ണ പ​റ​ഞ്ഞു.

ത​മി​ഴി​ൽ സൂ​ര്യ​ക്കൊ​പ്പം "സൂ​ര​രൈ പോ​ട്രു’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​പ​ർ​ണ ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യി​ക സു​ധ കൊ​ങ്ക​ര പ​റ​ഞ്ഞി​ട്ടാ​ണ് താ​ൻ ഓ​ഡീ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നും ഇ​ത്ര​യും വ​ലി​യൊ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്ന് സ്വ​പ്ന​ത്തി​ൽ പോ​ലും വി​ചാ​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​പ​ർ​ണ പ​റ​ഞ്ഞു.