സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചു കൂടുതൽ വെളിപ്പെടുത്തലുമായി ശ്രുതി ഹരിഹരൻ. അവസരം ലഭിക്കുന്നതിനു നടിമാർ ചൂഷണത്തിന് ഇരയാകുന്ന രീതി ഇന്നും നിലവിലുണ്ടെന്നു ശ്രുതി പറയുന്നു. പുതുമുഖ താരങ്ങളാണ് ഇതിനു പ്രധാനമായും ഇരയാകുന്നത്. നടിമാരെ തെരഞ്ഞെടുക്കേണ്ടത് അഭിനയ മികവു പരിഗണിച്ചുകൊണ്ടാകണം. അല്ലാതെ മറ്റു രീതികൾ കൊണ്ടായിരിക്കരുത് എന്നു ശ്രുതി പറയുന്നു.
കാസ്റ്റിങ് കൗച്ച് വലിയൊരു ക്രൈം തന്നെയാണെങ്കിലും വളരെ കുറച്ചു പരാതികൾ മാത്രമേ സിനിമാ രംഗത്തു നിന്നു പോലീസിനു ലഭിക്കുന്നുള്ളു. പലരും മിണ്ടാതിരിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രവണത ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതു നാണക്കേടാണ് എന്നും ശ്രുതി പറയുന്നു.
കാസ്റ്റിങ് കൗച്ചിന് സമീപിക്കുന്പോൾ പറയുന്ന ഒരു സാധാരണ വാക്കാണ് വിട്ടുവീഴ്, കോംപ്രമൈസ് ചെയ്യുക എന്നിവ. ബിഗ് ബജറ്റ് ചിത്രം കിട്ടുമെങ്കിൽ നായികമാർ എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാവാറുണ്ട് എന്ന് ശ്രുതി വെളിപ്പെടുത്തുന്നു. കഴിവാണ് വേണ്ടത് വിട്ടു വീഴ്ച ചെയ്തുകൊണ്ടല്ല കരിയർ മെച്ചപ്പെടുത്തേണ്ടത്. നിങ്ങൾക്ക് അഭിനയിക്കാൻ നല്ല കഴിവുണ്ടെങ്കിൽ അവസരങ്ങൾ വഴിയിൽ വരും, അതിന് തെറ്റായ വഴി സ്വീകരിക്കരുതെന്ന് ശ്രുതി പറയുന്നു.
കന്നട താരമായ ശ്രുതി ഹരിഹരൻ ആദ്യ ചിത്രമായ ലൂസിയയിലൂടെ തന്നെ ജനശ്രദ്ധ നേടിയ നടിയാണ്. 2012 ൽ പുറത്തിറങ്ങിയ സിനിമാ കന്പനി എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാള സിനിമയിലെത്തിയത്. ദുൽഖറിന്റെ നായികയായി ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് ശ്രുതി. ബിജോയ് നന്പ്യാർ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തിൽ അഞ്ച് നായികമാരിൽ ഒരാളാണ് ശ്രുതി.
ആഴ്ചകൾക്ക് മുൻപ് ശ്രുതി ഹരിഹരന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ ലീക്കായത് വാർത്തയായിരുന്നു. സംഭവത്തിൽനടിപരാതിനൽകുകയും ചെയ്തിരുന്നു
കാസ്റ്റിംഗ് കൗച്ച്: വെളിപ്പെടുത്തലുമായി ശ്രുതി ഹരിഹരൻ
12:45 PM Aug 21, 2017 | Deepika.com