കൊറോണ ഭീതിയില്‍ പുതിയ സിനിമകളുടെ രജിസ്ട്രേഷന് നിര്‍ത്തി വച്ച് കേരള ഫിലിം ചേംബര്‍. മാര്‍ച്ച് 31 വരെയാണ് നിര്‍ത്തി വച്ചിരിക്കുന്നത്. രാജ്യത്ത് സിനിമകളുടെ സെന്‍സറിംഗ് നടപടികള്‍ നിര്ത്തിയ്ക്കാനുള്ള സിബിഎഫ്സി ( സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ) തീരുമാനത്തിന് പിന്നാലെയാണ് ഈ തീരുമാനം.
നിലവില്‍ സെന്‍സറിംഗ് നടന്നുകൊണ്ടിരിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിംഗ് നിര്‍ത്തി വയ്ക്കുവാനാണ് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. നേരത്തെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തീയറ്ററുകള്‍ അടച്ചിടുകയും സിനിമയുടെ ചിത്രീകരണം നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു.
സിനിമകളുടെ രജിസ്ട്രേഷന് നിര്‍ത്തി
11:40 AM Mar 24, 2020 | Deepika.com