കോവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി മലയാള സിനിമ താരങ്ങള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ജയസൂര്യ, ഉണ്ണി മുകുന്ദന്, അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങി താരങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചത്.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇവര്‍ ഇതിനെക്കുറിച്ച് അറിയിച്ചത്. ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കും ഒരു വലിയ വിപത്തിന്റെ വ്യാപനത്തെയും തടയാന്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുവാനാണ് എല്ലാവരും ആഹ്വാനം ചെയ്തത്.
ജനതാ കര്‍ഫ്യുവിന് പിന്തുണയുമായി താരങ്ങള്‍
09:54 AM Mar 22, 2020 | Deepika.com