അമല പോള്‍ വിവാഹിതയായി എന്ന് സൂചന. ഗായകന് ഭവ്നിന്ദര് സിംഗിനെയാണ് താരം വിവാഹം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ സ്വദേശിയാണ് ഭവ്നിന്ദര്. കുറച്ചു നാളുകളായി ഇരുവരും പ്രണയത്തിലാണെന്ന് സിനിമ മേഖലയില്‍ സംസാരമുണ്ടായിരുന്നു.
പരമ്പരാഗത രാജസ്ഥാനി വിവാഹ വേഷമണിഞ്ഞുള്ള ഇരുവരുടെയും ചിത്രം ഭവ്നിന്ദര് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. അമല പോളിന്റെ രണ്ടാം വിവാഹമാണിത്.
തമിഴ് സംവിധായകന് എ.എല്‍. വിജയ് യെയാണ് അമല പോള്‍ ആദ്യം വിവാഹം ചെയ്തത്. മുന്ന് വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ 2017ല്‍ ഇരുവരും വിവാഹമോചിതരായി.
അമല പോള്‍ വിവാഹിതയായി ?
11:32 AM Mar 21, 2020 | Deepika.com