സാൻഡൽവുഡിൽ നിന്ന് ഒരു താരസുന്ദരി കൂടി മലയാളത്തിലേക്ക്. നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയിലൂടെയാണ് പ്രശസ്ത കന്നഡ നടി പ്രിയങ്ക തിമ്മേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പതക്കി, അകിറ എന്നീ സിനിമകളിലൂടെയാണ് പ്രിയങ്ക തെന്നിന്ത്യയിൽ ശ്രദ്ധേയയായത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ അമലാ പോളാണ് നായിക. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബോബിയും സഞ്ജയുമാണ്.
പ്രിയങ്ക തിമ്മേഷ് മലയാളത്തിലേക്ക്
04:38 PM Aug 20, 2017 | Deepika.com