കാന്‍സ് ചലച്ചിത്രമേള മാറ്റി വച്ചു. ലോകം മുഴുവന്‍ കൊറോണ ജാഗ്രതയിലായതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. മെയ് 12 മുതല്‍ 23 വരെയാണ് ചലച്ചിത്ര മേള നടത്താനിരുന്നത്.
ഫ്രാന്‍സില്‍ വച്ച് നടന്ന യോഗത്തിന് ശേഷമാണ് സംഘാടകര്‍ ഇതിനെക്കുറിച്ച് അറിയിച്ചത്. പുതുക്കിയ തീയതി അറിയിച്ചിട്ടില്ല. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ട്രിബിക്ക, എസ്എക്സ്ഡബ്ല്യു, എഡിന്‍ബര്‍ഗ് ചലച്ചിത്രമേളകള്‍ മാറ്റിയിരുന്നു.
കാന്‍സ് ചലച്ചിത്രമേള മാറ്റി
02:57 PM Mar 20, 2020 | Deepika.com